Sun. Nov 29th, 2020




പേരാവൂര്‍ :കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയുടെ മരണത്തില്‍ കോളയാട് സ്വദേശിയായ യുവാവിനെ കേളകം പൊലിസ് അറസ്റ്റ് ചെയ്തു. കോളയാട് പെരുവ സ്വദേശി വിപിനെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ആഭരണങ്ങള്‍ പ്രതി പണയം വെച്ചതായും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 28 ന് ആയിരുന്നു താഴെ മന്ദംചേരി സ്വദേശിനിയായ ശോഭയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും തൂങ്ങി മരിച്ചതാണെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളതെങ്കിലും മരണത്തില്‍ ബിബിനിന് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. തുടര്‍ന്നായിരുന്നു അറസ്റ്റ്.



By onemaly