Fri. Dec 4th, 2020




ബംഗളൂരു: കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് ബംഗളൂരുവില്‍ മലയാളി യുവാവ് മരിച്ചു. ബംഗളൂരുവില്‍ നെലഗദരനഹള്ളിയില്‍ താമസിക്കുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം കൂട്ടുമുഖം പുല്ലാംപ്ലാവില്‍ ഷെറിന്‍ ഫിലിപ്പ് (37) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ ഫ്രേസര്‍ടൗണിലെ ഹോളി ഗോസ്​റ്റ് പാരിഷ് ഹാളിനോടു ചേര്‍ന്നുള്ള കെട്ടിടത്തിനു മുകളില്‍ നിന്ന് ഷീറ്റ് തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഷെറിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടനിര്‍മാണ കമ്ബനി നടത്തുകയായിരുന്ന ഷെറിന്‍ ഫിലിപ്പ്, കെട്ടിടത്തി​െന്‍റ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് സ്ഥലത്തെത്തിയത്. പോസ്​റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: നിവ്യ. മക്കള്‍: ഒലിവിയ, ഏയ്ഞ്ചല്‍




By onemaly