Thu. Nov 26th, 2020




കണ്ണൂർ:  പയ്യാവൂർ ടൗണിലെ  വ്യാപാരിയും കാഞ്ഞിരക്കൊല്ലി  സ്വദേശിനിയുമായ  സ്വപ്ന അനീഷിന്റെയും  മകളുടെയും  മരണത്തിനു പിന്നിലുള്ള  സത്യാവസ്ഥയും, ബ്ലേഡ് മാഫിയയുടെ പങ്കും   പുറത്തു കൊണ്ടുവരണം  എന്ന് ആവശ്യപ്പെട്ടുകൊണ്ട്  കോൺഗ്രസ്  കാഞ്ഞിരക്കൊല്ലി  വാർഡ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ   കോൺഗ്രസ്   നേതാക്കളായ  ബിനോയ്  കണ്ടെത്തുംകുടിയിൽ,  ഷാജി കടുവക്കുന്നേൽ,  ഷാജി പാട്ടശ്ശേരിയിൽ, ദേവസ്യ ആക്കൽ, ജോസ് ആഞ്ഞിലത്തോപ്പിൽ, അമൽ തോമസ്, യൂത്ത് കോൺഗ്രസ്‌ പയ്യാവൂർ മണ്ഡലം പ്രസിഡന്റ് രജീഷ് അമ്പാട്ട് തുടങ്ങിയവർ  നാളെ രാവിലെ 9  മണി മുതൽ മുതൽ 11മണി വരെ സത്യാഗ്രഹസമരം  നടത്തുന്നു.  സത്യാഗ്രഹസമരം DCC.മെമ്പർ K.T.മൈക്കിൾ മാഷ്  ഉദ്ഘാടനം ചെയ്യും.. സമാപന സമ്മേളനം  കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡൻറ് ജോയ്   പുന്നശ്ശേരിമലയിൽ  ഉദ്ഘാടനം ചെയ്യുന്നു. മുഖ്യ  പ്രഭാഷണം  യൂത്ത് കോൺഗ്രസ് മുൻ  ജില്ലാസെക്രട്ടറി  ജിത്തു തോമസ് കിളിയംകുന്നേൽ നടത്തുന്നു.



By onemaly