കൊവിഡ് ബാധിച്ച്‌ മരിച്ച മാഹി ചെറുകല്ലായി സ്വദേശി മഹറൂഫിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു – Sreekandapuram Online News-
Thu. Sep 24th, 2020
കണ്ണൂർ :
കൊവിഡ് ബാധിച്ച്‌ മരിച്ച മാഹി ചെറുകല്ലായി സ്വദേശി മഹറൂഫിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇയാള്‍ക്ക് രോഗം പകര്‍ന്നത് എവിടെനിന്നെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഇയാള്‍ വിദേശയാത്ര നടത്തുകയോ വിദേശത്ത് നിന്നെത്തിയവരുമായി അടുത്തിടപഴകുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ യാത്ര ചെയ്തിട്ടുണ്ട്. മാര്‍ച്ച്‌ 15 മുതല്‍ 21 വരെ മതചടങ്ങുകളിലും വിവാഹനിശ്ചയത്തിലും പങ്കെടുത്തു.
എം.എം ഹൈസ്‌കൂള്‍ പള്ളിയിലാണ് മതചടങ്ങുകള്‍ നടന്നത്. 18ന് പന്ന്യന്നൂര്‍ ചമ്ബാട്ട് നടന്ന വിവാഹ നിശ്ചയത്തിലും പങ്കെടുത്തു. എം.എം ഹൈസ്‌കൂള്‍ പള്ളിയിലും എരൂര്‍ പള്ളിയിലും എത്തി. ഇയാളുമായി സമ്ബര്‍ക്കത്തിലായിരുന്നവരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മഹറൂഫ് ഇന്ന് രാവിലെ 7.30 നായിരുന്നു മരിച്ചത്.
By onemaly