Thu. Nov 26th, 2020




ഇരിട്ടി: ( 01.09.2020) കുട്ടികളെയും രക്ഷിതാക്കളെയും ഒരേ പോലെ കബളിപ്പിച്ച്‌ സ്വര്‍ണം തട്ടിയ വ്യാജസിദ്ധന്‍ മുങ്ങി. ഇരിട്ടി ഉളിക്കലാണ് സംഭവം. തന്റെ അ​ടു​ത്ത് പഠ​ന​ത്തി​നാ​യി വ​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ പലതും പറഞ്ഞ് കബളിപ്പിച്ച്‌ വീ​ടു​ക​ളി​ല്‍ നി​ന്ന് സ്വര്‍ണാ​ഭ​ര​ണ​ങ്ങ​ള്‍ അ​ടി​ച്ചു മാ​റ്റിയ അ​ബ‌്ദു​ല്‍ ​ക​രീമാണ് (50) ഒളിവില്‍ പോയത്.

12 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ങ്ങ​ളാ​ണ് ഇ​തു​വ​രെ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ല് പരാതിക​ളാ​ണ് ഇയാള്‍ക്കെതിരേ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ചും ഭ​യ​പ്പെ​ടു​ത്തി​യും മര്‍​ദ്ദി​ച്ചും വീ​ടു​ക​ളി​ല്‍ നി​ന്ന‌് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വ​രു​ത്തി ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ അ​ബ‌്ദു​ല്‍ ​ക​രീ​മി​നെ​തി​രേ ഉ​ളി​ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്.

ഒ​രു പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത​തോ​ടെ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നാ​ല‌് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഇ​യാ​ള്‍ നു​ച്യാ​ട‌് കേ​ന്ദ്രീ​ക​രി​ച്ചാ​ണ‌് ത​ട്ടി​പ്പ‌് ന​ട​ത്തി​യ​തെ​ന്നാ​ണ‌് പ​രാ​തി. ഉ​ളി​ക്ക​ല്‍ എസ് ഐ കെ ​വി നി​ഷി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. സ്വ​ര്‍​ണം ത​ന്നാ​ല്‍ കുട്ടിക​ളെ ബാധിച്ചിരിക്കുന്ന ജിന്നുകളെ മാറ്റി ദി​വ്യാ​ത്ഭു​ത ശേ​ഷി​യു​ണ്ടാ​വു​മെ​ന്നും ദൈ​വ​ത്തെ നേ​രി​ല്‍ കാ​ണാ​മെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞ‌് ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ‌് ക​ബ​ളി​ക്ക​ല്‍ ന​ട​ന്ന​തെ​ന്ന‌് ഉ​ളി​ക്ക​ല്‍ പോ​ലീ​സി​ല്‍ ല​ഭി​ച്ച പ​രാ​തി​ക​ളി​ലു​ണ്ട‌്.

ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​ഞ്ഞാ​ല്‍ കു​ട്ടി​ക​ളു​ടെ ത​ല പൊ​ട്ടി തെ​റി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഇത്തരത്തില്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ നി​ന്ന‌് ന​ഷ്ട​പ്പെ​ട്ട​വ​ര്‍ നൂ​റി​ല​ധി​കം പേ​രു​ണ്ടെ​ന്ന‌് കബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍ പ​റ​യുന്നു. പ​ല​രും മാ​ന​ഹാ​നി ഭ​യ​ന്ന‌് പ​രാ​തി​പ്പെ​ടാ​ന്‍ ത​യ്യാ​റാ​വാ​ത്ത നി​ല​യു​ണ്ട‌്. ആ​ഭ​ര​ണ​ങ്ങ​ള്‍ എ​ത്തി​ക്കാ​ത്ത കു​ട്ടി​ക​ളെ പേ​ടി​പ്പി​ച്ചും മ​ര്‍​ദ്ദി​ച്ചും വ​രു​തി​യി​ല്‍ നി​ര്‍​ത്തി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട‌്. ഒ​രാ​ഴ‌്ച മു​മ്ബ‌് ഒ​രു വീ​ട്ടി​ല്‍ നി​ന്ന‌് അ​ഞ്ച‌് പ​വ​ന്‍ സ്വ​ര്‍​ണ​മാ​ല ന​ഷ്ട​പ്പെ​ട്ട​താ​ണ‌് പരാ​തി പ്ര​വാ​ഹ​ത്തി​നി​ട​യാ​ക്കി​യ​ത‌്.

വീ​ട്ടി​ല്‍ മ​റ്റാ​രും വ​ന്നി​രു​ന്നി​ല്ല. സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​ധ്യാ​പ​ക​നെ ത​ന്നെ അറിയിച്ച​തോ​ടെയാണ് വെ​ട്ടി​പ്പി​നെ​ക്കു​റി​ച്ച‌് സൂ​ച​ന കി​ട്ടാ​നി​ട​യാ​ക്കി​യ​ത്. ആ​ഭ​ര​ണം വീ​ട്ടി​ല്‍ തന്നെയുണ്ടെ​ന്നും താ​ന്‍ വ​ന്ന‌് നേ​രി​ട്ട‌് എ​ടു​ത്ത‌് ത​രാ​മെ​ന്നും വ്യാജസിദ്ധന്‍ അ​റി​യി​ച്ചു. വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ മറ്റുള്ളവരെ കൊ​ണ്ട‌് ക​ണ്ണ​ട​പ്പി​ച്ച‌് മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​ടെ ക​ണ്‍​മു​ന്നി​ല്‍ ആ​ഭ​ര​ണം കാട്ടിക്കൊടുത്തു. പെ​ണ്‍​കു​ട്ടി​ക്ക‌് ചെ​കു​ത്താ​ന്‍റെ ഉ​പ​ദ്ര​വ​മു​ണ്ടെ​ന്നും സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഉപദേശി​ച്ച​തോ​ടെ​യാ​ണ‌് വീ​ട്ടു​കാ​ര്‍​ക്കു​ള്‍​പ്പെ​ടെ സം​ശ​യം ബ​ല​പ്പെ​ട്ട​ത‌്. തു​ട​ര്‍​ന്ന‌് പോ​ലീ​സി​ല്‍ പരാതിപ്പെടുകയായിരുന്നു. ഉളിക്കല്‍ പൊലിസ് അന്വേഷണമാരം



By onemaly