Thu. Nov 26th, 2020




ജില്ലയിലെ 20 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 20 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ
മുണ്ടേരി 4, കോട്ടയം മലബാര്‍ 1, മാലൂര്‍ 5,15, വേങ്ങാട് 10,12,14, കൊളച്ചേരി 13, പാപ്പിനിശ്ശേരി 20, ആലക്കോട് 21, മുഴക്കുന്ന് 13, പാട്യം 17, മാട്ടൂല്‍ 10, മയ്യില്‍ 4, രാമന്തളി 6, പയ്യന്നൂര്‍ നഗരസഭ 16, മട്ടന്നൂര്‍ നഗരസഭ 17 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കൂടാളി 18, എരമം കുറ്റൂര്‍ 13, പയ്യാവൂര്‍ 11 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും
നേരത്തേ കണ്ടെയിന്‍മെന്റ് സോണിൽ ഉൾപ്പെട്ടിരുന്ന ഇരിട്ടി നഗരസഭ 18, തലശ്ശേരി നഗരസഭ 35, ചെറുകുന്ന് 1, കല്ല്യാശ്ശേരി 16, പെരിങ്ങോം വയക്കര 1,16, ശ്രീകണ്ഠാപുരം നഗരസഭ 14, ആലക്കോട് 10, 12, മട്ടന്നൂര്‍ നഗരസഭ 10, ധര്‍മ്മടം 4 എന്നീ വാർഡുകൾ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി



By onemaly