Wed. Dec 2nd, 2020




സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രോട്ടോക്കോൾ അല്ല ശ്രീകണ്ഠപുരത്ത് നഗരസഭ നടപ്പാക്കുന്നത് എന്ന് വ്യപരിവ്യവസായി ഏകോപന സമിതി. കോവിസ് സ്ഥിരീകരിക്കുന്ന സ്ഥലങ്ങളിൽ 100 മീറ്റർ പരിധിയിൽ കടകൾ അടച്ചിടണമെന്നാ നിലവിൽ പ്രോട്ടോക്കൾ എങ്കിലും ശ്രീകണ്ഠപുരം നഗരസഭയിൽ മാത്രം ഇത് പാലിക്കപ്പെടുന്നില്ല എന്നാണ് ആരോപണം.

2 കിലോമീറ്റർ ദൂരത്തിൽ സ്ഥിരീകരിച്ച കോവിദിനെ തുടർന്നാണ് നിലവിൽ ശ്രീകണ്ഠപുരം നഗരം അടചിരിക്കുന്നത്.ഇത് നിയമപരമായി അനുവദനീയമല്ല എന്നാണ് വ്യാപാരി വ്യവസായികൾ പറയുന്നത്.ബസ്സുകളും ടാക്സി വാഹനങ്ങളും നിരത്തിൽ ഇറങ്ങുന്നുണ്ട്.റേഷൻ കടകളും സപ്ലെയ്ക്കോയും തുറക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നത് കൊണ്ട് എന്ത് പ്രയോജനം ആണെന്നാണ് ഇവർ ചോദിക്കുന്നത്.ഇതോടെ ജില്ലാ കളക്ടർ ക്ക്‌ മുൻപിൽ കടകൾ പൂട്ടി താക്കോൽ കൊണ്ടുചെന്ന് കൊടുക്കാൻ ആണ് വ്യാപാരികളുടെ തീരുമാനം.

പൊലീസ് സംവിധാനങ്ങൾ അടക്കം വ്യാപാരികൾക്ക് അനുകൂല നിലപാട് എടുക്കുമ്പോഴും നഗരസഭയും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുഖം തിരിക്കുന്നത് ഖേദകരം ആണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡന്റ് സി.സി മാമുഹാജി പറഞ്ഞു.
പത്രസമ്മേളനത്തിൽ സി.സി മാമൂഹാജി,ഷാബി ഈപ്പൻ,സി.കെ അലക്സ്,നിയാസ് മലബാർ,സി അബ്ദുൾ നാസർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.




By onemaly