
കണ്ണൂർ : കോവിഡ് ചികിത്സയില്‍ കഴിയുകയായിരുന്ന രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലി കുണ്ടേരി സ്വദേശി കെ.വി സന്തോഷ് (45), മാവിലായി സ്വദേശി കെ.കൃഷ്ണന് (74) എന്നിവരാണ് മരിച്ചത്.ഇരുവരും പരിയാരത്തെ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് കൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. പ്രമേഹവും കിഡ്നി സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.ഈ മാസം ഒമ്ബതുമുതല്‍ ചകിത്സയിലായിരുന്നു.