Thu. Nov 26th, 2020




കരുവഞ്ചാലിൽ 108 ആമ്പുലൻസിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

2020 ആഗസ്റ്റ് 29 ശനി

ഇന്ന് വൈകിട്ട് തേർത്തല്ലി ഭാഗത്തു നിന്നും കോവിഡ് പോസിറ്റീവ് കേസുമായി അഞ്ചരിക്കേണ്ടി മെഡിക്കൽ കോളജിലേക്ക് പോകവേ കരുവഞ്ചാൽ ജോസ് ജംഗ്ഷനിൽ വെച്ചു പ്രകോപനം ഇല്ലാതെ മദ്യ ലഹരിയിൽ ആയിരുന്ന സാമൂഹിക വിരുദ്ധർ വനിതാ ജീവനക്കാരിയെ അടക്കം അസഭ്യം പറയുകയും പുറകിലത്തെ ഡോർ തുറന്ന് പോസിറ്റീവ് രോഗികളുടെ ഫോട്ടോ എടുക്കുകയും വാഹനത്തിന്റെ കാറ്റ് പകുതി അഴിച്ചു വിടുകയും ചെയ്തു.. ആംബുലൻസ് പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് ആലക്കോട് പോലീസ് സ്ഥലത്തെത്തിയ ശേഷം ആണ് വാഹനം കടത്തിവിടാൻ ആയത്.. CHC ജീവനക്കാരും സ്ഥലത്തെത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുന്ന ആരോഗ്യ പ്രകർത്തകർക്കെതിരെ ഉണ്ടായ ഇത്തരം സംഭവങ്ങൾ പ്രതിഷേധാർഹം ആണ്. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളണമെന്നും മേലിൽ ഇത്തരം പ്രവണതകൾ ആവർത്തിക്കാത്തിരിക്കാൻ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെടുന്നു…

എന്ന്,
സ്റ്റാഫ്‌സെക്രട്ടറി
CHC ഒടുവള്ളിത്തട്ട്



By onemaly