Sun. Nov 29th, 2020




മഞ്ചേശ്വരം : ജ്വല്ലറി തുടങ്ങാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിന്മേല്‍ മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീനെതിരെ പോലീസ് കേസെടുത്തു.
കാസര്‍കോട് ജില്ലയില്‍ ഫാഷന്‍ ജ്വല്ലറി എന്ന പേരില്‍ സ്ഥാപനം ആരംഭിക്കാനെന്നു പറഞ്ഞാണ് കമറുദ്ദീനും സഹായികളും നിക്ഷേപകരില്‍ നിന്ന് പണം തട്ടിയത്.ജ്വല്ലറിക്ക് ജില്ലയില്‍ മൂന്ന് ബ്രാഞ്ചുകള്‍ ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍, തുടങ്ങിയ ജ്വല്ലറി വൈകാതെ തന്നെ അടച്ചു പൂട്ടുകയായിരുന്നു.

ചെറുവത്തൂര്‍ അക്കരക്കാരന്‍ ഷുക്കൂര്‍ എന്നയാളാണ് കമറുദ്ദീനെതിരെ പരാതി നല്‍കിയിരിക്കുന്നത്.തന്നില്‍ നിന്നും 30 ലക്ഷം രൂപ കമറുദ്ദീന്‍ കൈപ്പറ്റി എന്നാണ് ഷുക്കൂര്‍ പരാതിയില്‍ വെളിപ്പെടുത്തുന്നത്.ഇതു കൂടാതെ മറ്റു രണ്ടു സ്ത്രീകള്‍ കൂടി കമറുദീനെതിരെ പരാതി നല്‍കിയിട്ടുണ്ട്.



By onemaly