Thu. Nov 26th, 2020




അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരനെ രക്ഷിച്ച അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക്‌ അഭിനന്ദനങ്ങൾ

ഇരിട്ടി: ഇരിട്ടി ഉളിക്കൽ റൂട്ടിൽ പുതുശ്ശേരിയിൽ
ഇരുചക്രവാഹനം റോഡിൽ തെന്നി വീണതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തംവാർന്ന് കിടക്കുന്ന
ഉളിക്കൽ മട്ടിണി സ്വദേശി പാലക്കുന്നേൽ ജെയിംസിനെയാണ്
ഇരിട്ടിയിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി പി ശ്രീജേഷ് ഡ്രൈവർ എം കെ ശ്രീജിത്തും ചേർന്ന് രക്ഷപ്പെടുത്തിയത്.
ഔദ്യോഗിക ആവശ്യത്തിന് ഉളിക്കലിൽ പോയി തിരിച്ചു വരുന്നതിനിടയിലാണ് പുതുശ്ശേരിയിൽ റോഡരികിൽ
ഇരുചക്രവാഹനം തെന്നി വീണതിനെതുടർന്ന് രക്തം വാർന്ന് കിടക്കുന്ന ജെയിംസിനെ കണ്ടത്. ഈ സമയം ഇതുവഴിയുള്ള യാത്രക്കാർ ഇവിടെ കൂടിനിന്നെങ്കിലും ആരും ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ
എല്ലാവരും ഭയന്നു നിൽക്കുകയായിരുന്നു.
അതിനിടയിലാണ്അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എത്തിയതും ഡിപ്പാർട്ട്മെൻറ് വാഹനത്തിൽ ഇയാളെ കയറ്റി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും. ആശുപത്രിയിലേക്ക് പോലും വരാൻ അവിടെ ഉണ്ടായിരുന്നവർ തയ്യാറായിരുന്നില്ലത്രേ.
ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൃത്യസമയത്ത് എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ആശുപത്രി അധികൃതർ പറഞ്ഞു.
പരിക്കേറ്റ ആളുടെ കോവിഡ് പരിശോധനാഫലം വരുന്നതുവരെ
അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഡ്രൈവറും നിരീക്ഷണത്തിൽ പോയി. ഇന്ന് വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം
കോവിഡിനെ പോലും മറന്ന് ജീവൻ രക്ഷിച്ച അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് അഭിനന്ദന പ്രവാഹമാണ്.



By onemaly