
കോഴിക്കോട്: സംസ്ഥാനത്തെ സ്കൂള്‍ ബസുകളുടെയും സ്വകാര്യ ബസുകളുടെയും വാഹന നികുതി ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്. ആറ് മാസത്തെ വാഹന നികുതിയാണ് ഒഴിവാക്കിയത്.
ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കും, ജൂലൈ മുതലുള്ള മൂന്ന് മാസത്തേതും എന്ന രീതിയിലാണ് നികുതി ഒഴിവാക്കിയത്. ടൂറിസ്റ്റ് ബസുകള്‍ക്കും നികുതിയിളവ് ബാധകമാണ്.
സര്‍ക്കാരിന് ഈ തീരുമാനം മൂലം വലിയ സാന്പത്തിക ബാധ്യതയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. 44 കോടിയുടെ രൂപയുടെ വരുമാന നഷ്ട്മാണ് സര്‍ക്കാരിനുണ്ടാകുന്നത്. ബസ് ഉടമകള്‍ അനുവദിച്ചിട്ടുള്ള എല്ലാ റൂട്ടിലും ബസ് ഓടിച്ച് സര്‍ക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.