Thu. Nov 26th, 2020




കണ്ണൂര്‍: തലശ്ശേരി- മാഹി ബൈപ്പാസിനായി നിര്‍മ്മിച്ച പുതിയ പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നു വീണു. നാല് ബീമുകളാണ് തകര്‍ന്നത്. നിട്ടൂരിനടുത്ത് ബാലത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്‍്റെ ബീമുകളാണ് ഇന്ന് ഉച്ചക്ക് രണ്ടരക്ക് തകര്‍ന്നത്. പാലത്തില്‍ തൊഴിലാളികളുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമില്ല. പെരുമ്ബാവൂര്‍ ആസ്ഥാനമായ ഇ.കെ.കെ കണ്‍സ്ട്രക്ഷനാണ് പാലത്തിന്‍റെ നിര്‍മ്മാണ ചുമതല. നാല് പാലങ്ങളാണ് ഇ.കെ.കെ കണ്‍സ്ട്രക്ഷന്‍ ഇവിടെ നിര്‍മിക്കുന്നത്. അതില്‍ ഒരു പാലമാണ് ഇന്ന് തകര്‍ന്നത്. ബീമുകള്‍ തകര്‍ന്നതിന്‍റെ കാരണം വ്യക്തമായിട്ടില്ല.

അതേസമയം നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

2018 ഒക്ടോബര്‍ 30നാണ് തലശ്ശേരി- മാഹി ബൈപ്പാസിന്‍റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വ്വഹിച്ചത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ പതിഞ്ചര കിലോമീറ്റര്‍ ദൂരമാണ് പുതിയതായി മാഹി ബൈപാസ് നിര്‍മിക്കുന്നത്.



By onemaly