Mon. Oct 25th, 2021




തളിപ്പറമ്ബ്: കൈയില്‍ മുറിവേറ്റ് മരത്തില്‍ കുടുങ്ങിയ ആളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മുല്ലക്കൊടി അറാകാവില്‍ മോഹനന്‍ എന്നയാളുടെ പുരയിടത്തിലെ എകദേശം 40 അടി ഉയരമുള്ള തേക്ക് മരത്തിന്റെ ശാഖകള്‍ വെട്ടാന്‍ കയറിയ കയരളം കൊഴുപ്പാട്ടെ.ജനാര്‍ദ്ദനന്‍ (40) എന്നയാളാണ് എകദേശം 35 അടി ഉയരത്തില്‍ അബദ്ധത്തില്‍ ഇടത് കൈയില്‍ കത്തി വാള്‍ കൊണ്ടുള്ള മാരക വെട്ടേറ്റ് മരത്തില്‍ കുടുങ്ങിയത്.

തളിപ്പറമ്ബ് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.പി . ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേന സ്ഥലത്തെത്തി ഫയര്‍ ഓഫീസര്‍ (ഡ്രൈവര്‍ ) എം.സി.ദിലീപ് ,ഫയര്‍ ഓഫീസര്‍ പി. വിപിന്‍ എന്നിവര്‍ മരത്തില്‍ കയറി ഇദ്ദേഹത്തെ റെസ്ക്യൂ നെറ്റില്‍ കയറ്റി താഴെ ഇറക്കി ആശുപത്രിയില്‍ എത്തിച്ചു .








By onemaly