Sat. Dec 5th, 2020




കൊല്ലം: തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു ജീവൻ തിരിച്ചുകിട്ടിയ വീഡിയോയിലെ ഭാഗ്യവാനെ കണ്ടെത്തി. റോഡിന്റെ അരികിലൂടെ നടക്കുമ്ബോള്‍ പിന്നിലൂടെ നിയന്ത്രണം വിട്ടുവന്ന വന്ന ടെമ്പോ വാന്‍ ഇടിക്കാതെ രക്ഷപ്പെട്ട കാല്‍നട യാത്രക്കാരനെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം ചവറ തട്ടാശ്ശേരി വിജയാ ഹോട്ടലിന്റെ സി സി ടി വിയിലാണ് ഈ ദൃശ്യം പതിഞ്ഞത്. കൊല്ലം ചവറ മേനാപ്പള്ളി സ്വദേശിയായ ശ്രീകുമാറാണ് തലനാരിഴക്ക് ജീവന്‍ തിരിച്ചുകിട്ടിയ ആ ഭാഗ്യവാൻ.

 

കൂലി പണിക്കാരനായ ഇദ്ദേഹം പണിക്കായി പോകുമ്ബോഴായിരുന്നു സംഭവം. അപകടത്തില്‍ പേടിച്ചു പോയ ശ്രീകുമാര്‍ അന്ന് പിന്നെ ജോലിക്ക് പോയതേയില്ല. സംഭവം ഇപ്പോഴും ഒരു ഞെട്ടലോടെയെ ഓര്‍ക്കാനാകുവെന്നും ശ്രീകുമാര്‍ പറയുന്നു.

തന്നെ ഇടിക്കാതെ വാഹനം ഓടിച്ചുപോയ ഡ്രൈവറെ കണ്ട് നന്ദി പറയണമെന്നും ശ്രീകുമാര്‍ പറഞ്ഞുവെക്കുന്നു. റോഡരികിലൂടെ നടക്കുമ്ബോള്‍ പിന്നിലൂടെ വന്ന ടെമ്പോ ഇദ്ദേഹത്തിന്റെ ഇടതുവശത്തുകൂടി പാഞ്ഞുപോകുന്നതാണ് ദൃശ്യങ്ങളില്‍. വാഹനം തൊട്ടടുത്തൂകൂടി കടന്നുപോയിട്ടും ഇദ്ദേഹം അതറിഞ്ഞിരുന്നില്ല.




By onemaly