Sat. Dec 5th, 2020




കണ്ണൂർ ജില്ലയിലെ 37 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 37 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പ്പറേഷന്‍ 11, 25, തലശ്ശേരി 41, കതിരൂര്‍ 2, കണിച്ചാര്‍ 12, മട്ടന്നൂര്‍ 21, മുഴക്കുന്ന് 3, 5, തില്ലങ്കേരി 3, കൊട്ടിയൂര്‍ 2, പായം 5, 16, 17, അയ്യന്‍ക്കുന്ന് 6, 11, ഇരിട്ടി 3, 7, മുണ്ടേരി 13, ഉളിക്കല്‍ 11, 12, കേളകം 12, മലപ്പട്ടം 2, കീഴല്ലൂര്‍ 10, കുന്നോത്തുപറമ്പ 4, മാലൂര്‍ 2, ധര്‍മ്മടം 12, ഏഴോം 4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പടിയൂര്‍ കല്ല്യാട് 4, വേങ്ങാട് 15, മട്ടന്നൂര്‍ 15, 25, മുഴക്കുന്ന് 7, അയ്യന്‍ക്കുന്ന് 1, ഇരിട്ടി 31, പേരാവൂര്‍ 13, കോളയാട് 1, മാങ്ങാട്ടിടം 3 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കും.
അതേസമയം, നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ 10, 22 ഡിവിഷനുകളെയും അഴീക്കോട് പഞ്ചായത്തിലെ 20, 21, 23 വാര്‍ഡുകളെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.




By onemaly