ലോക്​​ഡൗൺ നിയമങ്ങൾ ലംഘിച്ച്​ നിരത്തിലിറങ്ങിയതിനെ തുടർന്ന്​ പൊലീസ്​ പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്​ച മുതൽ വിട്ടുനൽകും. – Sreekandapuram Online News-
Sat. Sep 19th, 2020




തിരുവനന്തപുരം: ലോക്​​ഡൗൺ നിയമങ്ങൾ ലംഘിച്ച്​ നിരത്തിലിറങ്ങിയതിനെ തുടർന്ന്​ പൊലീസ്​ പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്​ച മുതൽ വിട്ടുനൽകും. വാഹന ഉടമകൾക്കെതിരായ കേസ്​ കോടതിക്ക്​ കൈമാറും. ഇനി വാഹനങ്ങൾ പിടിച്ചെടുക്കുന്ന കാര്യത്തിൽ​ നിയമോപദേശം നടത്തിയ ശേഷം തീരുമാനിക്കുമെന്നുമാണ്​ വിവരം.

ലോക്​ഡൗൺ ലംഘനത്തെ തുടർന്ന്​ നിരവധി വാഹനങ്ങൾ സംസ്​ഥാനത്ത്​ പിടിച്ചെടുത്തിരുന്നു. ഇതുവരെ 27,000 ത്തോളം വാഹനങ്ങളാണ്​ പിടിച്ചെടുത്തത്​. ഇവ പൊലീസ്​ സ്​റ്റേഷൻ വളപ്പുകളിൽ സൂക്ഷിച്ചിരിക്കുകയാണ്​. കസ്​റ്റഡിയിലെടുത്ത വാഹനങ്ങൾ ലോക്​ഡൗൺ തീർന്നതിന്​ ശേഷം മാത്രമേ വിട്ടുനൽകുമെന്നായിരുന്നു പൊലീസ്​ നേരത്തേ പറഞ്ഞിരുന്നത്​.

സൂക്ഷിക്കാൻ സ്​ഥലമില്ലാത്തതിനാൽ ഇനിമുതൽ വാഹനങ്ങൾ പിടി​ച്ചെടുക്കില്ലെന്നും പകരം പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു




By onemaly