കണ്ണൂര്‍: ജില്ലയില്‍ 78 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 63 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നുപേര്‍ വിദേശത്തു നിന്നും ഒന്‍പതു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2435 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 33 പേരടക്കം 1669 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര്‍ ഉള്‍പ്പെടെ 23 പേര്‍ മരണപ്പെട്ടു. ബാക്കി 743 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. സമ്പര്‍ക്കം- 63 പേര്‍ (സ്വദേശം, വയസ്) മുണ്ടേരി- 6വയസ്സുകാരന്‍, പന്ന്യന്നൂര്‍- 45കാരന്‍ കോടിയേരി- (ഇപ്പോള്‍ താമസം കൂടാളിയില്‍) 67കാരി ധര്‍മ്മടം- 39കാരന്‍ മാങ്ങാട്ടിടം- 88കാരി മയ്യില്‍- 70കാരന്‍ ആലക്കോട്- 27കാരന്‍ പരിയാരം- 47കാരന്‍, 30കാരി, 14കാരന്‍, 6 വയസ്സുകാരി, 2 വയസ്സുകാരന്‍, 42കാരന്‍, 6 വയസ്സുകാരന്‍, 44കാരന്‍ കല്ല്യാശ്ശേരി- 36കാരന്‍ ന്യൂമാഹി- 36കാരി രാമന്തളി- 65കാരി, 18കാരന്‍, 55കാരന്‍, അയ്യങ്കുന്ന്- 18കാരി, 26കാരി ഇരിട്ടി- 34കാരന്‍ പാട്യം- 28കാരി, 40കാരി, 42കാരന്‍, 20കാരി, 50കാരന്‍, 23കാരന്‍, 22കാരി, 19കാരി തളിപ്പറമ്പ്- 39കാരന്‍, 30കാരന്‍, 28കാരന്‍, 49കാരന്‍, 39കാരന്‍, 47കാരന്‍, 30കാരന്‍, 55കാരന്‍, 59കാരന്‍, 38കാരന്‍, 18കാരന്‍, 26കാരന്‍, 40കാരന്‍, 39കാരന്‍, 23കാരന്‍, 45കാരന്‍, 30കാരന്‍, 29കാരന്‍, 24കാരി, 42കാരന്‍, തലശ്ശേരി- 27കാരന്‍, 60കാരന്‍, 9 വയസ്സുകാരി, 29കാരി, 24കാരി, ഒരു വയസ്സുകാരി, കണ്ണാടിപ്പറമ്പ്- 40കാരന്‍ ചെങ്ങളായി- 11കാരന്‍, 15കാരി, കുറുമാത്തൂര്‍- 46കാരന്‍ ആന്തൂര്‍- 42കാരന്‍, ചിറ്റാരിപ്പറമ്പ്- 32കാരന്‍, ആരോഗ്യപ്രവര്‍ത്തകര്‍- മൂന്നുപേര്‍ സ്റ്റാഫ് നഴ്‌സ്- 28കാരി,  ഫാര്‍മസിസ്റ്റ്- 41കാരന്‍, 25കാരി വിദേശം- മൂന്നുപേര്‍ (സ്വദേശം, വയസ്സ്, വന്ന സ്ഥലം) ഉദയഗിരി- 36കാരന്‍ സുഡാന്‍ തലശ്ശേരി- 37കാരന്‍ യു.കെ ഏഴോം- 44കാരി സൗദി അറേബ്യ ഇതര സംസ്ഥാനം- ഒന്‍പത് പേര്‍ (സ്വദേശം, വയസ്സ്, വന്ന സ്ഥലം ക്രമത്തില്‍) കതിരൂര്‍- 36കാരന്‍ പഞ്ചാബ് ചെമ്പിലോട്- 48കാരന്‍ ബാംഗ്ലൂര്‍ പാനൂര്‍- 22കാരി ബാംഗ്ലൂര്‍ നടുവില്‍- 23കാരന്‍ ബാംഗ്ലൂര്‍ തലശ്ശേരി- മുനിസിപ്പാലിററി 29കാരന്‍  ചെന്നൈ പന്ന്യന്നൂര്‍- 49കാരന്‍ പോണ്ടിച്ചേരി ന്യൂമാഹി- 18കാരി ബാംഗ്ലൂര്‍ ന്യൂമാഹി- 47കാരി ബാംഗ്ലൂര്‍ പാനൂര്‍- മുനിസിപ്പാലിറ്റി 27കാരന്‍ – മൈസൂര്‍ കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9004 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 151 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 179 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 24 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 8 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 24 പേരും, ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടുപേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 325 പേരും, വീടുകളില്‍ 8268 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 52003 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 51195 എണ്ണത്തിന്റെ ഫലം വന്നു. 808 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്….

Read more at: http://kannurmetroonline.com/sections/news/main.php?news=37815&special=innatheVishesham