Sun. Nov 29th, 2020




ഇരിക്കൂർ  : ജില്ലയുടെ മലയോര മേഖലയായ ഇരിക്കൂറിൽ കോവിഡ് പിടിമുറുക്കുന്നു . ഇതോടെ നഗരവും ഇടറോഡുകളും പൂർണമായി അടച്ചു.കഴിഞ്ഞ ദിവസം ഇരിക്കൂറിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് സ്ഥിതി വഷളാക്കിയിട്ടുണ്ട് . കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കുടും ബശ്രീ സിഡിഎസ് ചെയർപേഴ്സന്റെ മകളുടെ കുഞ്ഞിനാണ് പുതുതായി രോഗം സ്ഥിരീകരിച്ച ത്.ചെയർപേഴ്സന്റെ അറുപത്തിമൂന്നുകാരിയാ യ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .

സമ്പർക്ക രോഗവ്യാപനം വർധിച്ചതോടെ കഴി ഞ്ഞ ഒമ്പത് മുതൽ ഇരിക്കൂർ പഞ്ചായത്ത് പരി ധിയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കു കയാണ് . ഇതിനിടെ കോവിഡ് രോഗിയുടെ സമ്പ ർക്കപട്ടികയിൽ കേളകം ഗ്രാമീൺ ബാങ്കിലെ ജീ വനക്കാരൻ ഉൾപ്പെട്ടതിനാൽ ബാങ്കിലെ മുഴുവ ൻ ജീവനക്കാരും ക്വാറന്റനിൽ പോയി . ഇ തോടെ ബാങ്ക് അടച്ചു . ഇനി 25 നു മാത്രമേ ബാ ങ്ക് തുറന്നുപ്രവർത്തിക്കൂവെന്ന് അധികൃതർ അറിയിച്ചു .



By onemaly