Sat. Dec 5th, 2020




കണ്ണൂര്‍: പ്രവാസിയുടെ ഭാര്യയെ പ്രണയം നടിച്ച്‌ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഗര്‍ഭിണിയാക്കി കടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പരിയാരം നരിപ്പാറ സ്വദേശി കുര്യാക്കോസ് ബിനോജ് (33)നെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ജൂലൈ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും യുവതി ഗര്‍ഭിണിയായതോടെ ഭാര്യയും മക്കളുമുള്ള പ്രതി വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്നുമായിരുന്നു പരാതി.

2019ലാണ് മുപ്പത്തിമൂന്ന് കാരി ഇയാളെ പരിയപ്പെടുന്നത്. യുവതിയുടെ സഹോദരിയുടെ വീട്ടിലെ വിവാഹ ചടങ്ങിനിടെ പരിചയപ്പെട്ട ഇരുവരും സൗഹൃദത്തിലായി. സൗഹൃദം പതിയെ പ്രണയത്തിലേക്ക് കടക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ഭര്‍ത്താവ് അടുത്തില്ലാത്ത സമയമായതിനാല്‍ യുവതിയെ വളരെ വേഗം ഇയാള്‍ വശത്താക്കുകയായിരുന്നു. ഇരുവരും തമ്മില്‍ അരുതാത്തത് പലതും നടന്നു. യുവതി ജോലി ചെയ്തിരുന്നത് മലപ്പുറത്തുള്ള ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലായിരുന്നു. അവിടെ എത്തിയും ഇയാള്‍ യുവതിയുമായി എല്ലാ രീതിയിലുമുള്ള ബന്ധങ്ങള്‍ തുടര്‍ന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവതിയുമായി ബന്ധം തുടര്‍ന്നത്.

വീട്ടിലെ കുറച്ച്‌ സാമ്ബത്തിക പ്രശ്നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിച്ചു കഴിഞ്ഞാല്‍ ഉടന്‍ വിവാഹം കഴിക്കാമെന്നുമായിരുന്നു യുവതിയോട് പറഞ്ഞത്. പലവട്ടം യുവതിയുടെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടുള്ളതായും യുവതി പറഞ്ഞു. ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം വിവാഹം കഴിക്കാനിരിക്കെയായിരുന്നു യുവതി ഗര്‍ഭിണിയായത്. ഗര്‍ഭിണിയായി എന്ന വിവരം യുവതി ഇയാളോട് പറഞ്ഞു. പേടിക്കേണ്ടെന്നും വിവാഹം കഴിക്കാമെന്നും യുവതിക്ക് ഉറപ്പ് നല്‍കി. ഭര്‍ത്താവ് വരുന്നത് വരെ യുവതിയെ ചൂഷണം ചെയ്യാനായിരുന്നു ഇയാളുടെ തീരുമാനം. പക്ഷേ എല്ലാം തകിടം മറിഞ്ഞു. ഇതോടെ ഇയാള്‍ കടന്നു കളയുകയായിരുന്നു.

ഗര്‍ഭിണിയായി 5 മാസം പിന്നിട്ട് കഴിഞ്ഞപ്പോഴേക്കും യുവാവിനെ പറ്റി ഒരു വിവരവും ഇല്ലാതെയായി. അധിക നാള്‍ ആരും അറിയാതെ ഗര്‍ഭം മറച്ചുവയ്ക്കാന്‍ കഴിയില്ലെന്ന് വന്നതോടെ എല്ലാ വിവരവും വീട്ടുകാരെ അറിയിച്ചു. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് കുര്യാക്കോസ് ബിനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിയാരം സിഐ കെ.വി. ബാബുവും സംഘവുമാണ് ഇയാളെ പിടികൂടിയത്. പ്രതിക്ക് യുവതിയെ വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ലായിരുന്നു എന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ വഞ്ചനാ കുറ്റവും പീഡനക്കുറ്റവും പ്രതിക്കെതിരെ ചുമത്തിയിച്ചുണ്ട്. അറസ്റ്റിലായ പ്രതിയെ കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. അതേ സമയം വിദേശത്തുള്ള ഭര്‍ത്താവിനെ ഇക്കാര്യം വീട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഇക്കാര്യത്തില്‍ യാതൊരു തീരുമാനവും അറിയിച്ചിട്ടില്ല എന്ന് ബന്ധുക്കള്‍ പറയുന്നു.




By onemaly