Tue. Nov 24th, 2020




അയോധ്യ: ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലെ ആശ്രമത്തില്‍ ഒരു ആണ്‍കുട്ടിയെ സന്യാസി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. ചെറുത്തപ്പോള്‍ കുട്ടിയുടെ ലൈംഗികാവയവം മുറിച്ചുമാറ്റാന്‍ ശ്രമിച്ചെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബലാല്‍സംഗശ്രമത്തില്‍ നിന്ന് കുതറി രക്ഷപ്പെട്ട കുട്ടിതന്നെയാണ് പീഡനശ്രമത്തെ കുറിച്ച്‌ പുറത്തുള്ളവരെ അറിയിച്ചത്. രാംസേവക ദാസ് എന്നയാളാണ് 14 വയസ്സു മാത്രമുളള കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ആശ്രമത്തില്‍ സംസ്‌കൃതം പഠിക്കാന്‍ വന്ന കുട്ടി തന്റെ രക്ഷകര്‍ത്താവിനെ വിവരം അറിയിച്ചതിനെ തുര്‍ന്ന് അദ്ദേഹമാണ് പോലിസില്‍ പരാതിപ്പെട്ടത്. ഇന്നലെ വൈകീട്ട് രാംസേവക ദാസിനെ അറസ്റ്റ് ചെയ്തു.

സന്യാസി കുട്ടിയെ ആകര്‍ഷിക്കാന്‍ ശ്രമിച്ച്‌ സ്വവര്‍ഗ ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പുറത്തുവന്ന റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



By onemaly