Thu. Oct 28th, 2021




കണ്ണുർ പയ്യാമ്പലം ബീച്ചിൽ രാത്രി കാലങ്ങളിലെ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം ; നശിപ്പിച്ചത് പുതിയ ഇരിപ്പിടങ്ങൾ.

കണ്ണൂർ : കണ്ണൂർ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ് പയ്യാമ്പലം കടൽ തീരത്തെ പാർക്ക്. അതി മനോഹരമായി ഈയടുത്തിടെയാണ് പാർക്കിന്റെ നവീകരണം പൂർത്തിയായത്. എന്നാൽ ഇപ്പോൾ പുത്തൻ ഇരിപ്പിടങ്ങൾക്ക് പകരം പയ്യാമ്പലം തീരത്തു നിന്നും കാണുന്ന കാഴ്ച പൊട്ടിപ്പൊളിഞ്ഞ് നശിച്ച ഇരിപ്പിടങ്ങളുടേതാണ്.

രാത്രികാലങ്ങളിൽ ഇവിടെ തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ചെയ്തികളാണ് ഈ ഇരിപ്പിടങ്ങളെ നശിപ്പിച്ചത്. പൊതുജനങ്ങൾ പയ്യാമ്പലത്തെ നവീകരണം ആസ്വദിച്ചു വരുമ്പോൾ ആണ് ഇവിടെ നിന്നും ഇത്തരമൊരു കാഴ്ച.

നല്ലതിനെയും പുതുമയേയും കാണുമ്പോൾ മനുഷ്യർ എന്തിനിങ്ങനെ വികൃത മനസ്സിന് ഉടമകൾ ആവുന്നു എന്നതാണ് ചോദ്യം. പൊതുജനങ്ങൾ ആസ്വദിക്കേണ്ടത് ഛിന്നഭിന്നമാക്കി തീർത്തതും ഇവരുടെ മനസിന്റെ ഈ വൈകൃതം തന്നെ. എന്നാണ് ഈ ചെയ്തികൾക്ക് മാറ്റമുണ്ടാവുക?.








By onemaly