Mon. Nov 23rd, 2020




വ​ട​ക​ര: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ല്‍നി​ന്ന്​ പ​ണം ത​ട്ടി​യ കേ​സി​ലെ സൂ​ത്ര​ധാ​ര​ന്‍ പി​ടി​യി​ല്‍. ത​ല​ശ്ശേ​രി സി​വി​ല്‍ കോ​ട​തി​ക്ക് സ​മീ​പ​ത്തെ മ​മോ​ട്ടി വീ​ട്ടി​ല്‍ കെ.​എം. വി​പി​നെ​യാ​ണ് (44) ചോ​മ്ബാ​ല പൊ​ലീ​സ് ബു​ധ​നാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ നി​ര​വ​ധി പേ​രി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ മ​റ്റൊ​രു പ്ര​തി അ​രു​ണ്‍ കു​മാ​റി​നെ നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. ത​ല​ശ്ശേ​രി സ്​​റ്റേ​ഷ​നി​ലും പ്ര​തി​ക​ള്‍ക്കെ​തി​രെ കേ​സു​ണ്ട്. ഒ​ളി​വി​ല്‍ ക​ഴി​യു​മ്ബോ​ഴും ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​ക്കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച കാ​ക്കൂ​ര്‍ പൊ​ലീ​സി​െന്‍റ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട്​ ചേ​ള​ന്നൂ​രി​ല്‍​നി​ന്നാ​ണ് വി​പി​നി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ചോ​മ്ബാ​ല സി.​ഐ ടി.​പി. സു​മേ​ഷ്, എ​സ്.​ഐ എ​സ്. നി​ഖി​ല്‍, അ​ഡീ​ഷ​ന​ല്‍ എ​സ്.​ഐ അ​ശോ​ക​ന്‍, എ.​എ​സ്.​ഐ മാ​രാ​യ മ​നോ​ജ​ന്‍, മ​നോ​ജ് കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ഷാ​ജി, ഷീ​ന, ജ​യ​പാ​ല​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.



By onemaly