സംസ്ഥാനത്ത്‌ 12 പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു; എട്ട്‌ വിദേശികൾ രോഗമുക്തരായി – Sreekandapuram Online News-
Fri. Sep 25th, 2020
തിരുവനന്തപുരം > സംസ്ഥാനത്ത്‌ ഇന്ന്‌ 12 പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ 4 കാസർകോട്‌ 4, കൊല്ലം തിരുവനന്തപുരം ഒരാൾ വീതം, മലപ്പുറത്ത്‌ 2 പേർക്കുമാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. 11 പേർക്കും സമ്പർക്കം വഴിയാണ്‌ രോഗം വന്നത്‌. ഇന്ന്‌ 13 പേരുടെ റിസൾട്ട്‌ നെഗറ്റീവായി.

ചികിത്സയിലുണ്ടായിരുന്ന 13 പേർ കൂടി രോഗവിമുക്തരായി. ഇതിൽ എട്ടുപേർ വിദേശികളാണ്‌. ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോ (57), യുകെയില്‍ നിന്നുള്ള ലാന്‍സണ്‍ (76), എലിസബത്ത് ലാന്‍സ് (76), ബ്രയാന്‍ നെയില്‍ (57), ജാനറ്റ് ലൈ (83), സ്റ്റീവന്‍ ഹാന്‍കോക്ക് (61), ആനി വില്‍സണ്‍ (61), ജാന്‍ ജാക്‌സണ്‍ (63) എന്നിവരാണ് രോഗമുക്തി നേടിയത്‌. ഇവരിൽ ഒരാൾ തിരു. മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർക്ക്‌ എറണാകുളം മെഡിക്കൽ കോളേജിലുമാണ്‌ ചികിത്സ നൽകിയത്‌

 
By onemaly