യൂത്ത് ലീഗ് പ്രക്ഷോഭം സംഘടിപ്പിക്കും – Sreekandapuram Online News-
Thu. Sep 24th, 2020
യൂത്ത് ലീഗ് പ്രക്ഷോഭം സംഘടിപ്പിക്കും

ഇരിക്കൂറിലെ അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കും, വ്യാജ കെട്ടിട നമ്പറിങ്ങിനുമെതിരെ യൂത്ത് ലീഗ്
ഇരിക്കൂറിൽ PW |D സ്ഥലവും വഖഫ് സ്വത്തുക്കളും തോടുകളും കയ്യേറി നിർമ്മിച്ചതും നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നതുമായ ബിൽഡിങ്ങുകൾ പൊളിച്ചു മാറ്റുക.

കേരള സർക്കാർ ബിൽഡിങ് നിർമ്മാണ നിയമം കാറ്റിൽപറത്തി , നിർമ്മിച്ച ബിൽഡിങ്ങുകലും ഓഫീസുകളും സ്ഥാപനങ്ങളും പൊളിച്ചു മാറ്റുക

അനധികൃത കുന്നിടിക്കലും പാറപൊട്ടിക്കലും അവസാനിപ്പിക്കാൻ അടിയന്തിരമായി ഇടപെടുക.

തുടങ്ങിയ ആവശ്യങ്ങളുമായി ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി, ജില്ലാ കളക്ടരെയും ഉന്നത അധികാരികളെയും തിങ്കളാഴ്ച്ച കണ്ട് നിവേദനം നൽകും.

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളിലേക്ക് പോകുന്ന ഹൈവേ റോഡിലുള്ള പൊളിഞ്ഞ് വീഴാറായ പഴയ കെട്ടിടങ്ങളും പൊളിച്ച് മാറ്റാനും….കേട് പാടുകള്‍ ഒഴിവാക്കാനും അതിക്യതരുടെ ശ്രദ്ധയില്‍ കൊണ്ട് വരാൻ യൂത്ത് ലീഗ് തീരുമാനിച്ചു.
By onemaly