Thu. Oct 28th, 2021




തളിപ്പറമ്ബ്: പുളിമ്ബറമ്ബ് മംഗലശേരി റോഡിലെ സിമന്റ് ഗോഡൗണിന് സമീപം പരസ്യമദ്യപാനം നടത്തുന്നത് തടയാനെത്തിയ പൊലീസിനെ ആക്രമിച്ച സംഘത്തില്‍പെട്ട ഒരാള്‍ അറസ്റ്റില്‍. പുളിമ്ബറമ്ബിലെ വിപിനെയാണ് തളിപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ ബിനു, ജിതേഷ്, സുശീല്‍, വിജേഷ്, സമേശ്, കുട്ടന്‍, സുമേഷ് എന്നിവരുടേയും കണ്ടാലറിയാവുന്ന മറ്റ് നാലു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരസ്യമദ്യപാനം നടത്തുന്നതായി വിവരം ലഭിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ തളിപ്പറമ്ബ് സ്റ്റേഷനിലെ അഡീ. എസ്.ഐ ലക്ഷ്മണനെയും പൊലീസ് ഡ്രൈവറെയും മര്‍ദ്ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും വധഭീഷണി മുഴക്കിയെന്നുമാണ് പരാതി








By onemaly