Thu. Oct 28th, 2021




പ്രതിഷേധത്തിന്റെ പെണ്ണൊപ്പുകൾ………….. …ഐക്യജനാധിപത്യമുന്നണി വനിതാ വിഭാഗം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ പെണ്ണൊപ്പുകൾ എന്ന പരിപാടിയിൽ ഇരിക്കൂർ നിയോജകമണ്ഡലം വനിതാ വിഭാഗത്തിലെ ആയിരക്കണക്കിന് സ്ത്രീകൾ പങ്കാളികളായി. സ്ത്രീകളുടെ കണ്ണീരിനു വില പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ സ്ത്രീ സുരക്ഷ മരീചികയാക്കി. ഭരണ ചക്രം തിരിക്കുന്നവർ കൊടിയുടെ നിറം നോക്കി സ്ത്രീ പീഢകർക്കു സംരക്ഷണ കവചമൊരുക്കി. കോവിഡിന്റെ മറയത്ത് സ്വർണക്കടത്തും ധൂർത്തും അഴിമതിയും പിൻവാതിൽ നിയമനവുമൊക്കെ നടത്താൻ ഒത്താശ ചെയ്തു കൊടുത്തു. ഐക്യ ജനാധിപത്യ മുന്നണി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യ പ്പെട്ടുകൊണ്ടാണ് പ്രതിഷേധത്തിന്റെ ഒപ്പുകൾ ഇടുന്നത്. ഈ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ പി പി രാഘവന്റെ ഭാര്യ ശ്രീമതി ശാന്ത രാഘവൻ ഒപ്പിട്ടിട്ട് ഇരിക്കൂർ നിയോജകമണ്ഡലം വനിതാ വിഭാഗം ചെയർമാൻ കെ പി നസീമക്ക് കൈമാറിക്കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ വി ഫിലോമിന, നിഷിത റഹ്മാൻ, കെ പി ലിഷ, വി. പി. നസീമ, പി പി രാഘവൻ, ഡോ വി, എ. അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.








By onemaly