Thu. Nov 26th, 2020




ഇരിട്ടി:  ബാത്ത് റൂമിൽ വെള്ളം നിറച്ചു വെച്ച ബക്കറ്റിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മീല പുന്നാട് യു പി സ്കൂളിനു സമീപം മെഥിലി ഭവനിൽ ജിതേഷ് ജിൻസി ദമ്പതികളുടെ ഏകമകൻ യശ്വന്ത് ( ഒന്നര ) ആണ് മരണപ്പെട്ടത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിൽ വീണ നിലയിൽ കണ്ടെത്തിയത് ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഇരിട്ടി പൊലിസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി



By onemaly