Tue. Nov 24th, 2020




പ്രമുഖ യുപിഐ പണക്കൈമാറ്റ ആപ്പായ ഗൂഗിള്‍ പേ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. ചില ഇന്ത്യന്‍ യൂസര്‍മാരുടെ പ്ലേസ്റ്റോര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ഗൂഗിള്‍ പേ ബിസിനസ് മാത്രമാണ് ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഉള്ളത്. നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വിവരം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, പ്ലേസ്റ്റോറിന്‍്റെ മൊബൈല്‍ ആപ്പിലാണ് ഈ പ്രശ്നമുള്ളത്. വെബ്സൈറ്റില്‍ നിന്ന് ഇപ്പോഴും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ആപ്പിന്‍്റെ പ്ലേസ്റ്റോര്‍ ലിങ്ക് വഴി നോക്കിയാല്‍ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.എന്താണ് ഈ പ്രതിഭാസത്തിനു പിന്നില്‍ എന്നത് ഇതുവരെ അറിവായിട്ടില്ല. ഗൂഗിള്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.



By onemaly