Mon. Nov 30th, 2020




വ്യാജവാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍്റ് പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ ഫാക്‌ട് ചെക്ക് ഡിവിഷന്‍ ജോലി തുടങ്ങി. കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോക്പിറ്റ് ദൃശ്യങ്ങള്‍ ആദ്യമായി പ്രക്ഷേപണം ചെയ്യുന്നു എന്ന മനോരമ ന്യൂസിന്റെ വാര്‍ത്തയിലെ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ഫാക്‌ട്ചെക്ക് വിഭാ​ഗം.

 

 

വിമാന അപകടത്തിന് പിന്നാലെ മനോരമ നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ ഔദ്യോ​ഗിക സംവിധാനമായ ഐ.പി.ആര്‍.ഡി വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കുന്നത്.

 

 

ഐ.പി.ആര്‍.ഡി പ്രവര്‍ത്തനം ആരംഭിച്ചത് മുഖ്യമന്ത്രിയും തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും വര്‍ദ്ധിക്കുന്ന കാലഘട്ടമാണ് ഇത്. അച്ചടി മാധ്യമങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും അത്തരം വ്യാജ വാര്‍ത്തകള്‍ ധാരാളമായി വരുന്നുണ്ട്.

അതിലെ യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തുന്നതിനായി ഇന്‍ഫര്‍മേഷന്‍ ആന്‍്റ് പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ ഫാക്‌ട് ചെക്ക് ഡിവിഷന്‍ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കുറിച്ചു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പൊതുജന ജീവിതത്തെയും ബാധിക്കുന്ന വ്യാജവാര്‍ത്തകള്‍, സന്ദേശങ്ങള്‍ ഐ.പി.ആര്‍.ഡി ഫാക്‌ട് ചെക്ക് വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. +91 – 9496003234 എന്ന നമ്ബറില്‍ വാട്സ്‌ആപ്പ് സന്ദേശമായി വ്യാജ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് നേരിട്ട് അറിയിക്കാമെന്നും കുറിപ്പില്‍ പറയുന്നു.



By onemaly