Mon. Oct 25th, 2021




കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് ` നിയന്ത്രണം വിട്ട ടവേര വൈദ്യുത പോസ്റ്റിലിടിച്ച്‌ തലകീഴായി മറിഞ്ഞു. ചെമ്ബന്തൊട്ടി കോറമോടിന് സമീപത്തായി ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. അപകടം നടക്കുന്ന സമയം വാഹനത്തില്‍ ഡ്രൈവര്‍ മാത്രമെ ഉണ്ടായിരുന്നുളളു. ഡ്രൈവര്‍ക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ശ്രീകണ്ഠാപുരം പോലീസ് അറിയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പോസ്റ്റിലിടിച്ച്‌ തലകുത്തനെ മറിഞ്ഞ നിലയിലാണ് വാഹനം. അപകടത്തില്‍ വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു








By onemaly