Thu. Nov 26th, 2020




കണ്ണൂർ;  ജില്ലയിൽ ഇന്ന് 77പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു.22 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

 

പാട്യം (15), എരഞ്ഞോളി (9), കല്യാശേരി (1, 2, 4, 5, 6, 8, 9, 10, 11, 12, 14, 15, 16, 17, 18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

58 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരും മൂന്നു പേര്‍ ഡിഎസ്‌സി ക്ലസ്റ്ററില്‍ നിന്നുള്ളവരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2108 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 22 പേരുള്‍പ്പെടെ 1534 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 15 പേര്‍ ഉള്‍പ്പെടെ 22 പേര്‍ മരണപ്പെട്ടു. ബാക്കി 552 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.



By onemaly