Wed. Dec 2nd, 2020




കണ്ണുര്‍: ( 17.08.2020) ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയില്‍ ആര്‍ എസ് എസ് ഭാരവാഹികള്‍ക്കെതിരെ പൊലിസ് കേസെടുത്തു. ആറളം തോട്ടുകടവിലെ ആര്‍ എസ് എസ് ഭാരവാഹികള്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്.

തോട്ടുകടവില്‍ ഒറ്റകൊടിമരത്തില്‍ കാവി പതാകയ്ക്കു താഴെ ദേശീയപതാക കെട്ടിയതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണമാരംഭിച്ചത്. ഇതേ തുടര്‍ന്നാണ് ഭാരവാഹികള്‍ക്കെതിരെ കേസെടുത്തതെന്ന് ആറളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സുധീര്‍ അറിയിച്ചു.

എന്നാല്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആര്‍ എസ് എസ് പറയുന്നത്. ആര്‍ എസ് എസ് പതാക പൊതുസ്ഥലത്ത് ഉയര്‍ത്താറില്ലെന്ന് പായം മണ്ഡല്‍ കാര്യവാഹക് കെ. ഗിരീഷ് അറിയിച്ചു




By onemaly