Mon. Nov 30th, 2020




തൃശൂര്‍: മാള പുത്തന്‍ചിറ മാണിയംകാവ് ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ മുന്‍ ശാന്തി പിടിയിലായി. പുത്തന്‍ചിറ സ്വദേശി അജിത്ത് (20) ആണ് പിടിയിലായത്. മാണിയംകാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ ആയ മാല, കൈപ്പത്തി, ചന്ദ്രക്കല എന്നിവയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം പോയത്.

മോഷണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് മാള പോലിസ് എത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത ദിവസം തിരുവാഭരണങ്ങള്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്നാണ് ഇന്ന് മുന്‍ ശാന്തിയെ പോലിസ് കസ്റ്റഡിയിലെടുത്തത്. മാള സബ്ബ് ഇന്‍സ്പെക്ടര്‍ വി സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെന്ന് പോലിസ് അറിയിച്ചു.



By onemaly