July 2, 2022




കണ്ണൂര്‍: ആലക്കോട് പോത്തുകുണ്ടില്‍ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി.145 ലിറ്റര്‍ വാഷ് സംഘം നശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച്‌ വാറ്റ് വില്‍പന സജീവമാകുന്ന സാഹചര്യത്തില്‍ എക്‌സൈസ് സംഘം സംസ്ഥാനമൊട്ടാകെ പരിശോധന ഊര്‍ജിതമാക്കിയിരുന്നു. കൊവിഡ് വ്യാപനകാലത്ത് തളിപ്പറമ്ബ് സര്‍ക്കിളില്‍ നിരവധി വാറ്റ് കേസുകളാണ് റജിസ്റ്റര്‍ ചെയ്യുന്നത്. തളിപ്പറമ്ബ് എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്‍റീവ് ഓഫിസര്‍ പി.വി.ബാലകൃഷ്ണനും സംഘവുമാണ് പരിശോധന നടത്തിയത്.