Sat. Dec 5th, 2020




മട്ടന്നൂർ : വെളിയമ്പ്ര പഴശ്ശി ഡാമിനടുത്ത് നിർമിച്ച പുതിയ 33 കെ വി സബ്സ്റ്റേഷന്റെ ഉദ്ഘാടനം നാള നടക്കും . വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കും . മന്ത്രി എം എം മണി അധ്യക്ഷനാകുന്ന ചടങ്ങിൽ കെ സുധാകരൻ എംപി മുഖ്യാതിഥിയാകും . ഡോ . പി രാജൻ റിപ്പോർട്ട് അവതരിപ്പിക്കും . ശിലാഫലക അനാച്ഛാദനം അഡ്വ . സണ്ണി ജോസഫ് എംഎൽഎ നിർവഹിക്കും . കെഎസ്ഇബി ഡയറക്ടർ ഡോ . വി ശിവദാസൻ , ജില്ലാ കളക്ടർ ടി വി സുഭാഷ് , ഇരിട്ടി നഗരസഭാ ചെയർമാൻ പി പി അശോകൻ , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ആശംസയർപ്പിക്കും . കെഎസ്ഇബി ഉദ്യോഗസ്ഥർ സ്വാഗതവും നന്ദിയും രേഖപ്പെടുത്തും




By onemaly