Tue. Sep 29th, 2020




പറശ്ശിനിക്കടവ് മടപ്പുരയിലെ പുതിയ ട്രസ്റ്റി & ജനറൽ മാനേജരായി പി.എം.ഗംഗാധരൻ ചുമതല ഏറ്റെടുത്തു.
നിലവിലെ ട്രസ്റ്റിയായ പി.എം.മുകുന്ദൻ മടയൻ്റെ നിര്യാണത്തെ തുടർന്ന് ആണ് അദ്ദേഹത്തിൻ്റെ നേർ സഹോദരനാണ് പി.എം.ഗംഗാധരൻ.ആചാരപ്രകാരം പിൻഗാമി കൂടിയായ ഇദ്ധേഹം നിയമിതനായത്. കണ്ണൂർ ചാലാട് സ്വദേശിയായ രേണുകയാണ് ഭാര്യ, രജൂൾ,സജൂൾ എന്നിവരാണ് മക്കൾ. തൻ്റെ മുൻഗാമികൾ ചെയ്യ്തതു പൊലെ മടപ്പുരയിലെത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും, മടപ്പുരയിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഭക്തജനങ്ങളുടെയും അനുഗ്രഹാശിസ്സുകൾ തുടർന്നും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു




By onemaly