Thu. Nov 26th, 2020




നടുവില്‍: കോവിഡ് ബാധിച്ച ആരോഗ്യവകുപ്പ്​ ജീവനക്കാരിയുടെ ബന്ധു ഇടപാടിനെത്തിയതിനെ തുടര്‍ന്ന് നടുവില്‍ ടൗണിലെ രണ്ടു ബാങ്കുകള്‍ അടച്ചു. കാനറാ ബാങ്ക് നടുവില്‍ ശാഖ, നടുവില്‍ സര്‍വിസ് സഹകരണ ബാങ്ക് എന്നിവയാണ്​ ഇന്നലെ മുതല്‍ താല്‍ക്കാലികമായി അടച്ചത്​.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. നടുവില്‍ പതിനെട്ടാം വാര്‍ഡായ ഓര്‍ക്കയത്തെ ഇവരുടെ വീട്ടില്‍​ ഈ മാസം 11ന് ഇവര്‍ വന്നിരുന്നു. തൊട്ടുടത്ത ദിവസമാണ്​ ഇവരുടെ മാതാവ് നടുവില്‍ ടൗണിലെ കനറാ ബാങ്കിലും സര്‍വിസ് സഹകരണ ബാങ്കിലും ഇടപാടിനായി പോയത്.

നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയതിനാല്‍ പ്രൈമറി കോണ്‍ടാക്‌ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്നയാളാണ് ജീവനക്കാരിയുടെ മാതാവ്. ഇവരുമായി ബന്ധപ്പെട്ടവരെല്ലാം സെക്കന്‍ഡറി കോണ്‍ടാക്‌ട് ലിസ്റ്റില്‍ വരും. തുടര്‍ന്നാണ്​ ബാ ങ്ക് താല്‍ക്കാലികമായി അടച്ചിടാന്‍ പൊലീസ് നിര്‍ദേശിച്ചത്. ഇവര്‍ പോയ സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പ് നിര്‍ദ്ദേശവും നല്കിട്ടുണ്ട്.

അതേസമയം, ഇവര്‍ പുറത്തിറങ്ങിയത്​ കോവിഡ് രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ തൊട്ടടുത്ത ദിവസം തന്നെ ആയതിനാല്‍ വൈറസ് പടരാനുള്ള സാധ്യത ഇല്ല എന്നതാണ് ആരോഗ്യവകുപ്പിന്‍െറ വിലയിരുത്തല്‍. പതിനെട്ടാം വാര്‍ഡിനെ കണ്ടൈന്‍മെന്‍റ്​ സോണ്‍ ആയി പ്രഖ്യാപിച്ച്‌​ പൂര്‍ണമായും അടച്ചിടാന്‍ കലക്​ടര്‍ ഉത്തരവിട്ടിരുന്നു



By onemaly