
ന്യൂഡല്‍ഹി : രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തില്‍ വനിതാ ശാക്തീകരണത്തിനായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെണ്‍കുഞ്ഞുങ്ങളുടെയും, സഹോദരിമാരുടെയും ആരോഗ്യത്തെക്കുറിച്ച് സര്‍ക്കാര്‍ ശ്രദ്ധാലുവാണെന്ന് അദ്ദേഹം പറഞ്ഞു.
നാവികസേനയും വ്യോമസേനയും സ്ത്രീകളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കുന്നു. സ്ത്രീകള്‍ ഇപ്പോള്‍ നേതാക്കളാണ്. ഞങ്ങള്‍ മുത്തലാഖ് നിര്‍ത്തലാക്കി. ജനൗഷധിയിലൂടെ അഞ്ച് കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭിച്ചുവെന്ന് മോദി അറിയിച്ചു. കൂടാതെ,പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം നിലവിലുള്ള 18 വയസില്‍ നിന്നും ഉയര്‍ത്തുന്നതിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെ അപൂര്‍വമായിട്ടാണ് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പലരും ഇത് ചൂണ്ടുക്കാടുകയും ചെയ്തു. ഇതോടെ നരേന്ദ്ര മോദിയെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.