Thu. Nov 26th, 2020




ന്യൂയോര്‍ക്ക്: തീകരിച്ച ആഹാര സാധനങ്ങളിലൂടെ കൊറോണ വൈറസ് പടരില്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിലെ രണ്ട് നഗരങ്ങളില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ സാധനങ്ങളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചില റിപോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഡബ്ലുഎച്ച്‌ഒ വിശദികരണം.

ബ്രസീലില്‍ നിന്ന് ഷെന്‍സെന്നിലേക്ക് എത്തിച്ച ശീതീകരിച്ച ചിക്കന്‍ വിങ്സിന്റെ ഉപരിതലത്തിലും ഇക്വഡോറിയന്‍ ചെമ്മീനിന്റെ പാക്കറ്റിന്റെ പുറത്തുനിന്നും ശേഖരിച്ച സാംപിളുകളിലുമാണ് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ലോകമെമ്ബാടും കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ഭക്ഷണത്തില്‍ നിന്നും വൈറസ് സാന്നിധ്യം കണ്ടെത്തി എന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്ക പരത്തുന്നുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ജനങ്ങള്‍ ആഹാരത്തെയോ ശീതീകരിച്ച ഭക്ഷണ സാധനങ്ങളെയോ പേടിക്കേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര വിഭാഗം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റും സംയുക്ത പ്രസ്താവനയിലൂടെയും ഇക്കാര്യം അറിയിച്ചു.



By onemaly