കോവിഡ് 19: വ്യാജവാർത്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ – Sreekandapuram Online News-
Sat. Sep 26th, 2020
കോവിഡ് 19: വ്യാജവാർത്ത പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

കോവിഡ് 19 വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർ​ഗോഡ് പാഡി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ സമീർ ബി എന്നയാളാണ് അറസ്റ്റിലായത്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കൊവിഡ് വൈറസുമായി ബന്ധപ്പെട്ട് നിരവധി വിഐപികളെയും സെലിബ്രിറ്റികളെയും ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും, പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു സിനിമാതാരം കൊറോണ രോഗം ബാധിച്ചു മരണപ്പെട്ടുവെന്ന വ്യാജവാർത്തകൾ പോലും അറസ്റ്റിലായ യുവാവ് പ്രചരിപ്പിച്ചിരുന്നു. ഐപിസി 469, സിഐടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് പരിശോധനക്കിടയിൽ വ്യാജ വാർത്തകൾ നിർമ്മിക്കാനും, പ്രചരിപ്പിക്കാനും ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുന്നതാണ്.
By onemaly