
കണ്ണൂർ : നഗരത്തിൽ കാറിൽ വ്യാജ ചെയർമാൻ ബോർഡ് വച്ച് കറങ്ങിയ ആൾ പിടിയിലായി. കണ്ണൂർ മാർക്കറ്റിൽ നിന്നും തിലാനൂർ സ്വദേശി പാറയിൽ ബാബുവാണ് (44) പിടിയിലായത്. ടൗൺ ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കേരള പൗൾട്രി ഡെവലപ്മെന്റ് കൗൺസിൽ ചെയർമാന്റെ ബോർഡ് വെച്ചാണ് ഇയാൾ കറങ്ങി നടന്നത്. കണ്ണൂർ ടൗൺ,പേരാമ്പ്ര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലെ വഞ്ചനക്കേസിലെ പ്രതിയാണ് ഇയാൾ