Mon. Nov 30th, 2020




കേരളത്തിൽ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ കോവിഡ് രോഗികളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രിയുടെ ജാഗ്രതാ നിർദേശം. സെപ്റ്റംബറിൽ രോഗബാധിതരുടെ എണ്ണം കൂടുമെന്നാണ് മുന്നറിയിപ്പുകൾ.

 

 

രോഗബാധയുടെ നിരക്ക് കൂടുമ്പോൾ മരണനിരക്കും അതിനനുസരിച്ചു ഉയർന്നേക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതെ സമയം, ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 15.



By onemaly