Tue. Nov 24th, 2020




തളിപ്പറമ്പിൽ സമ്പൂർണ ലോക്കഡൗൺ തുടരും. ഓട്ടോ-ടാക്സി സർവീസുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അനുവദിക്കില്ല.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തളിപ്പറമ്പ നഗരസഭാ പരിധിയിൽ നിയന്ത്രണങ്ങൾ കർശ്ശനമാക്കി.നഗരസഭാ പരിധിയിൽ കണ്ടെയ്ൻമെന്റ് സോണായായി പ്രഖ്യാപിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഓട്ടേ -ടാക്സി സർവ്വീസുകൾ അനുവദിക്കില്ല.

ബുധനാഴ്ച്ച നഗരത്തിലെ മൊബൈൽ ഷോപ്പിലെ ജീവനക്കാരനും പാലയാട് സ്വദേശിയായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത് ഇത് തുടരും.സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിക്കുന്നില്ല. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര തളിപ്പറമ്പിൽ സന്ദർശനം നടത്തി.

നഗരസഭയുടെയും പോലീസിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച് കളക്ടർ തീരുമാനമെടുക്കും. അവശ്യസാധനങ്ങൾക്ക് ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്



By onemaly