Sat. Dec 5th, 2020




കണ്ണൂർ : ജില്ലയിലെ 19 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ ജില്ലയിൽ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 19 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കലക്ടർ ടി വി സുഭാഷ് പ്രഖ്യാപിച്ചു . ഇവയിൽ സമ്പർക്കം വഴി രോഗബാധയുണ്ടായ കൊളച്ചേരി 7 , കൂടാളി 4 , ഇരിട്ടി 4 , കാങ്കോൽ ആലപ്പടമ്പ 10 , പാപ്പിനിശ്ശേരി 5 , കല്ല്യാശ്ശേരി 13 , ചെങ്ങളായി 13 , 15 , പയ്യന്നൂർ 28 , 29 , മാടായി 16 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും . അതോ പുറമെ നിന്നെത്തിയവരിൽ രോഗബാധ കണ്ടെത്തിയ കണ്ണൂർ കോർപ്പറേഷൻ 45 , തില്ലങ്കേരി 1 , അഞ്ചരക്കണ്ടി 3 , കേളകം 1 , ഇരിട്ടി 9 , 17 , ചിറ്റാരിപ്പറമ്പ 5 , ചൊക്ലി 4 എന്നീ വാർഡുകളിൽ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണുകളാക്കും .




By onemaly