Thu. Nov 26th, 2020




സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 880 പേർക്ക് രോഗമുക്തി.സംസ്ഥാനത്ത് 5 മരണം റിപ്പോർട്ട് ചെയ്തു.

 

1068 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചി. 45 പേരുടെ രോഗഉറവിടം വ്യക്തമല്ല. 51 പേർ വിദേശത്ത് നിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 22 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 

തിരുവനന്തപുരത്ത് 266 പേർക്കും മലപ്പുറത്ത് 261 പേർക്കും എറണാകുളത്ത് 121 പേർക്കും ആലപ്പുഴയിൽ 118 പേർക്കും കോഴിക്കോട് 93 പേർക്കും പാലക്കാട് 81 പേർക്കും കോട്ടയത്ത് 76 പേർക്കും കാസർകോട് 68 പേർക്കും ഇടുക്കിയിൽ 42 പേർക്കും കണ്ണൂരിൽ 31 പേർക്കും പത്തനംതിട്ടയിൽ 19 പേർക്കും തൃശ്ശൂരിൽ 19 പേർക്കും വയനാട്ടിൽ 12 പേർക്കും കൊല്ലത്ത് 5 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.



By onemaly