Thu. Nov 26th, 2020




 ഇന്ന് 1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസർകോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശ്ശൂർ 32, കണ്ണൂർ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്
 ഇന്ന് 5 കോവിഡ് മരണമാണ് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ടത്. വർക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂർ കോളയാട് കുമ്പ മാറാടി (75) വലിയതുറ മണിയൻ (80), ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), വെളളനാട് സ്വദേശി പ്രേമ (52) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
 1242 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് കൊവിഡ് ബാധിച്ചത്. ഇതില്‍ 105 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 62 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 72 പേര്‍ക്കും 36 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു
 സംസ്ഥാനത്തു ഇന്ന് 1426 പേർക്ക് കോവിഡ് ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21625 പരിശോധനകൾ നടത്തി.
 പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 52 ആയി. ഇവിടെ ഇന്നു നടത്തിയ തിരച്ചിലിൽ ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തു. ഇന്നലെ വരെ നടത്തിയ തിരച്ചിലിൽ 49 മൃതദേഹങ്ങൾ ലഭിച്ചിരുന്നു. ചെല്ലദു​രൈ (55), രേഖ (27), രാജയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതിൽ ചെല്ലദു​രൈയുടെയുടെയും രേഖയുടെയും മൃതദേഹങ്ങൾ ഉച്ചയ്ക്ക് മുമ്പും രാജയ്യയുടെ മൃതദേഹം ഉച്ചയ്ക്ക് ശേഷവുമാണ് കിട്ടിയത്.
 കോവിഡിനെ പ്രതിരോധിക്കുന്നതിൽ മാതൃക കാട്ടിയ ന്യൂസിലൻഡിൽ 102 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കേസുകൾ റിപ്പോർട്ട് ചെയ്തു. സൗത്ത് ഓക്ക്ലൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്ക് ചൊവ്വാഴ്ച കോവിഡ് കണ്ടെത്തിയതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു. പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഓക്ക്ലൻഡിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എല്ലാവരോടും വീടുകളിൽ കഴിയാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസിന്റെ യോഗത്തില്‍ തീരുമാനമായി. പരിശോധനക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കും
 രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,601 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,68,676 ആയി. 24 മണിക്കൂറിനുള്ളിൽ 871 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ മരണം 45,257 ആയി വർധിച്ചു.
 രാജ്യത്തെയാകെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരെ അനുശോചിച്ച് നടൻ സൂര്യയുടെ ട്വീറ്റ്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തോടൊപ്പം അവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും നടൻ ട്വീറ്റ് ചെയ്യുന്നു. വിമാനാപകടം നടന്ന സമയത്ത് തന്നെ എത്തി പരിക്കേറ്റവരെ രക്ഷിക്കാൻ പരിശ്രമിച്ച മലപ്പുറത്തെ നാട്ടുകാർക്ക് സല്യൂട്ട് എന്നും അദ്ദേഹം കുറിച്ചു.. പൈലറ്റുമാരെയും നടൻ ട്വീറ്റിൽ അനുസ്മരിക്കുന്നുണ്ട്.
 കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020-21 അധ്യയന വർഷം ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര സർക്കാർ. കോളേജുകളിലെയും സ്കൂളുകളിലെയും വാർഷിക പരീക്ഷ നടത്താൻ കഴിയും എന്നാണ് പ്രതീക്ഷ എന്നും കേന്ദ്ര മാനവവിഭശേഷി സെക്രട്ടറി അമിത് ഖരെ പ്രതീക്ഷ പ്രകടിപ്പിച്ചു.



By onemaly