തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1184 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഏഴ് മരണങ്ങളുണ്ടായി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 784 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്ന് 956 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 114. വിദേശത്തുനിന്ന് വന്നത് 106 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 73 പേരും എത്തി. കൂടാതെ 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

മലപ്പുറം – 255 , തിരുവനന്തപുരം – 200 , പാലക്കാട്‌ – 147 , കാസറഗോഡ് – 146 , എറണാകുളം – 101 , കോഴിക്കോട് – 66 , കണ്ണൂര്‍ – 63 , കൊല്ലം – 41 , തൃശൂര്‍ – 40 , കോട്ടയം – 40 , വയനാട് – 33 , ആലപ്പുഴ – 30 , ഇടുക്കി – 10 , പത്തനംതിട്ട – 4 .

കഴിഞ്ഞ 24 മണിക്കൂറിനകം 20,583 സാമ്ബിളുകള്‍ പരിശോധിച്ചു.