Sat. Dec 5th, 2020




വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഴുവന്‍ യാത്രക്കാരും ‘എയര്‍ സുവിധ’ സംവിധാനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍. യാത്രാരേഖകളും കോവിഡ് പരിശോധനാ ഫലവും ഇതില്‍ അപ് ലോഡ് ചെയ്യണം. നാളെ മുതല്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ക്വാറന്‍റൈന്‍ സത്യവാങ്മൂലം ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ.

www.newdelhiairport.in എന്ന വെബ്‍സൈറ്റിലാണ് ‘എയര്‍ സുവിധ’ രജിസ്ട്രേഷന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിമാനങ്ങളില്‍ നാട്ടിലെത്തുന്ന മുഴുവന്‍ പേര്‍ക്കും ഇത് ബാധകമാണ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെങ്കിലും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.




By onemaly