Sat. Dec 5th, 2020




കണ്ണൂർ :   ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ടിന് കോവിഡ് പഞ്ചായത്ത് ഓഫീസ് അടച്ചു നേരത്തെ കോവിഡ് സ്ഥിരീകരിച്ച ബ്ലോക്ക് , വാർഡ് അംഗങ്ങളുടെ സമ്പർക്കത്തിലൂടെയാണ് പ്രസിഡണ്ടിന് കോവിഡ് എന്ന് നിഗമനം നൂറിലധികം പേർക്ക് പ്രാഥമിക സമ്പർക്കം ഇരിക്കൂറിൽ കർശന നിയന്ത്രണത്തിന് നിർദ്ദേശം

സമ്പര്‍ക്കം മൂലമുള്ള കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ഇതിനു പുറമെ, പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 24 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

ഇരിക്കൂര്‍ പഞ്ചായത്തിനു പുറമെ, സമ്പര്‍ക്കത്തിലൂടെ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണ്ണൂര്‍ കോര്‍പ്പറേഷന്‍ 43-ാം ഡിവിഷനും, കടമ്പൂര്‍ 13, പടിയൂര്‍ കല്ല്യാട് 3, 7, ഇരിട്ടി 19, 33, ആറളം 2, 3, പായം 10, 18, കതിരൂര്‍ 5, 12, ശ്രീകണ്ഠാപുരം 22, പയ്യന്നൂര്‍ 15, മുഴക്കുന്ന് 2, കാങ്കോല്‍ ആലപ്പടമ്പ 5, മാടായി 18 എന്നീ വാര്‍ഡുകളും പൂര്‍ണമായി അടച്ചിടും.




By onemaly